Share this Article
News Malayalam 24x7
കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
വെബ് ടീം
posted on 07-02-2026
1 min read
ACCIDENT

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. വെമ്പായം കൊപ്പത്ത് ആണ് അപകടം. ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയ്ക്കകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഉടമയും മറ്റൊരാളും കടയുടെ പിറകുവശം വഴി ഓടി രക്ഷപ്പെട്ടു.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. ബസ് അമിത വേഗത്തിലായിരുന്നെന്നും സമീപത്തെ വാഹനങ്ങളെയടക്കം ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് കയറിയതെന്നും നാട്ടുകാർ.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories