Share this Article
ഹെർണിയ ശസ്ത്രക്രിയക്കിടെ 72 കാരി മരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരേ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം
വെബ് ടീം
0 hours 56 Minutes Ago
1 min read
madhavi

കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരേ ചികിത്സാ പിഴവ് ആരോപണം. ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ മരണപ്പെട്ട ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി. മാധവിയുടെ (72) കുടുംബമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും തങ്ങളെ അറിയിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മാധവിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 7:50 ഓടെ ഓപ്പറേഷൻ തിയെറ്ററിൽ കയറ്റിയെങ്കിലും ഉച്ചയ്ക്ക് 2 മണിയോടെയാണ് മാധവിയെ പുറത്തിറക്കിയത്. ഈ സമയത്ത് മാധവി മരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.മാധവിക്ക് ശേഷം ശസ്ത്രക്രിയയ്ക്കായി കയറ്റിയവരെ ശസ്ത്രക്രിയയ്ക്ക് ശേഷം ബന്ധുക്കളെ കാണിച്ചെങ്കിലും മാധവിയെ കാണിച്ചില്ലെന്നും മക്കളുടെ നിർബന്ധത്തോടെയാണ് കാണിക്കാൻ തയാറായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കൈപ്പിഴയാണ് മരണകാരണമെന്നാണ് ഇവർ പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories