Share this Article
ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി; സംഭവം ചാലക്കുടി പുഴ പാലത്തിനു സമീപം
Railway Incident Reported Near Chalakudy River Bridge

തൃശ്ശൂര്‍ ചാലക്കുടിയില്‍ രണ്ട് പേർ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അന്നമനട സ്വദേശികളായ രമ്യ രൂപേഷ് ,അഖില്‍ രാജന്‍ എന്നിവരാണ് മരിച്ചത്. ചാലക്കുടി പുഴ പാലത്തിനു സമീപം ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു വരികയായിരുന്നു. അഖില്‍ രാജന്‍ അന്നമനടയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. എറണാകുളത്തുനിന്ന് പൂനെയിലേക്ക് പോകുന്ന പൂര്‍ണ്ണ എക്‌സ്പ്രസ് എത്തിയപ്പോള്‍ ഇരുവരും ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരുവരും വിവാഹിതരും കുടുംബജീവിതം നയിച്ചു വരുന്നവരുമായിരുന്നു.ഇവരുടെ അടുപ്പം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് താക്കീത് ചെയ്തിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories