Share this Article
KERALAVISION TELEVISION AWARDS 2025
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു; സംഘർഷം
വെബ് ടീം
posted on 22-12-2023
1 min read
CHALAKUDY SFI POLICE CONFRONTATION

തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന്റെ ആഹ്‌ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു.

പൊലീസ് നോക്കി നില്‍ക്കേയാണ് ജീപ്പിന് മുകളില്‍ കയറി നിന്ന് അടിച്ചു തകര്‍ത്തത്. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്.തുടർന്ന്  പൊലീസും  എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories