Share this Article
Union Budget
സിഡ്‌കോ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; വിതരണോദ്‌ഘാടനം പ്രൊഫ. എം കെ സാനു മാസ്റ്റര്‍ നിര്‍വഹിച്ചു
വെബ് ടീം
12 hours 26 Minutes Ago
25 min read
CIDCO

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ(COA)  നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ കേരള സ്റ്റേറ്റ് കേബിൾ ഇന്റർനെറ്റ്‌ ഡെവലപ്പ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങ് എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫസർ എം കെ സാനു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിഒഎ, കെസിസിഎൽ, കെസിബിഎൽ,സിഡ്കോ എന്നീ സംഘടന അംഗങ്ങളും, മാധ്യമരംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  അറുപതിലധികം വിദ്യാർഥികൾക്കാണ്  കേരള സ്റ്റേറ്റ് കേബിൾ ഇന്റർനെറ്റ്‌ ഡെവലപ്പ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സിഡ്കോ വൈസ് പ്രസിഡന്റ് എം. മൻസൂർ, പ്രസിഡന്റ് വിജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സാനു മാസ്റ്ററെ ആദരിച്ചു.

24 ന്യൂസ്‌ എംഡി ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രത്യേക ക്യാഷ് അവാർഡ് 24 ബിസിനസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ വിതരണം ചെയ്തു.


പരീക്ഷകളിലെ ജയം ജീവിതത്തിലും  പ്രാവർത്തികമാക്കണമെന്നും A+ കളുടെ എണ്ണം കുറയുന്നത് ജീവിതത്തെ ബാധിക്കരുതെന്നും സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ പറഞ്ഞു. പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്കുള്ള ആശംസ അറിയിച്ചു.തൊഴിൽ നൈപുണ്യം, ജീവിത നിപുണത,  വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ എന്നിവയെ കുറിച്ച് എന്ത് പഠിക്കണം, എന്തിന് പഠിക്കണം, എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. എൽസി ഉമ്മൻ സംസാരിച്ചു. 

സിഡ്കോ വൈസ് പ്രസിഡന്റ് എം. മൻസൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിഡ്കോ പ്രസിഡന്റ് കെ വിജയകൃഷ്ണൻ അധ്യക്ഷനായി.സിഒഎ പ്രസിഡന്റ്‌ പ്രവീൺ മോഹൻ, സെക്രട്ടറി പി. ബി സുരേഷ്, ട്രഷറർ ബിനു ശിവദാസ്, കെസിസിഎൽ ചെയർമാൻ കെ.ഗോവിന്ദൻ, ന്യൂസ് മലയാളം എംഡി അബൂബക്കർ സിദ്ദീഖ്, കെസിബിഎൽ ചെയർമാൻ പി.എസ് സിബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സിഡ്കോ സെക്രട്ടറി ആർ.പത്മകുമാർ  നന്ദി അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories