Share this Article
News Malayalam 24x7
മലയിടംതുരുത്ത് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി; ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം
വെബ് ടീം
posted on 20-05-2026
1 min read
malaiyanduruthu

കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം.പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ദേഹത്ത് പെട്രോളൊഴിച്ച്  ആത്മഹത്യ ഭീഷണി ഉൾപ്പെടെ മുഴക്കിയതായാണ് റിപ്പോർട്ട്. സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ കുടിയൊഴിപ്പിക്കലിനെത്തിയതോടെയാണ് പ്രദേശവാസികളുടെ പ്രതിഷേധം.

ഏഴ്​ പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്.സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാല് വർഷം മുമ്പാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. 

അതേ സമയം പ്രതിഷേധം ശക്തമായതോടെ   ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ  നിർദേശം. 

പതിനഞ്ചാമത്തെ തവണയാണ് അധികൃതർ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി ഇവിടെയെത്തുന്നത്. കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലൻസ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു.എന്നാൽ, തങ്ങൾക്ക് സർക്കാർ ബദൽ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കി നൽകിയിട്ടില്ലെന്നും, ഒരു കാരണവശാലും ഇവിടെ നിന്നും ഒഴിഞ്ഞു പോകില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോളനിയുടെ പ്രവേശന കവാടത്തിൽ പന്തൽ കെട്ടി ശക്തമായ പ്രതിരോധമാണ് സമരക്കാർ തീർത്തിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories