Share this Article
News Malayalam 24x7
കോഴിക്കോട് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരം
encephalitis in Kozhikode

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്തി. രോഗം സ്ഥിരീകരിച്ച 49 കാരന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.ജില്ലയില്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സ്‌കൂളില്‍ ഇന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തും. കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മുന്‍കരുതലിന്റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories