Share this Article
News Malayalam 24x7
റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ചു; 27കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 13-03-2024
1 min read
Young Woman Loses Life in Devastating KSRTC Bus Accident

പാലക്കാട് പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ സ്വദേശി നമ്പ്രം കളരിയ്ക്കൽ ഷമീമ (27) ആണ് മരിച്ചത്. പട്ടാമ്പി– ഗുരുവായൂർ റോഡ് ജംക്‌ഷനിൽ ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.ബസിന്‍റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. 

യുവതി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ഷഹീൽ. മക്കൾ: റബീഹ്, ഇഷ മെഹറിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories