Share this Article
News Malayalam 24x7
ഒരു മാസത്തിനുള്ളിൽ നഷ്ടപ്പെട്ട രണ്ട് ഐഫോണുകൾ ഉൾപ്പെടെ 25 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ്
വെബ് ടീം
posted on 26-02-2026
1 min read
MOBILE PHONE

തൃശൂർ: ഒരു മാസത്തിനുള്ളിൽ നഷ്ടപ്പെട്ട 25 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ്. സയർ ( CEIR ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിൻെറ ഫലമായി രണ്ട് ഐഫോണുകൾ ഉൾപ്പെടെ 25  മൊബൈൽ ഫോണുകളാണ് ഈസ്റ്റ് പോലീസ് സൈബർ സെല്ലിൻെറ സഹായത്തോടെ കണ്ടെടുത്തത്. 18 ഓളം പേർക്ക് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ൻെറ ചേംബറിൽ വച്ച് മൊബൈൽ ഫോണുകൾ തിരിച്ചു നൽകി.

കേരള, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, കർണ്ണാടക തുടങ്ങീസ്ഥലങ്ങളിൽ, നഷ്ടപെട്ട മൊബൈലുകളുടെ ലൊക്കേഷനുകളിലെ നിരവധിപേരെ ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോവിൻെറ നിർദ്ദേശത്തിൽ സൈബർ സെല്ലിൻെറ സഹായത്തോടെ  നിരന്തരമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ  കൃത്യമായ പ്രവർത്തനവും സൈബർ സെല്ലിൻെറ സേവനമികവും മൊബൈൽ ഫോണുകൾ തിരികെ ലഭിക്കാൻ സഹായകമായി. അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെക്ടർമാരായ അനുശ്രുതി, റെജിൻ രാജ്, ബിബിൻ പി നായർ, സിവിൽ പോലീസ് ഓഫീസർമാരായ അശ്വിൻ, മനീഷ് ജിനൂപ് എന്നിവരും ഉണ്ടായിരുന്നു.  മൊബൈൽ ഫോൺ നഷ്ടപെട്ടതു സംബന്ധിച്ച് സയർ പോർട്ടലിൽ റെജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പോലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. ഇത്തരം ബോധവത്ക്കരണങ്ങൾ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സയർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ നഷ്ടപെട്ട മൊബൈൽ ഫോൺ കണ്ടെത്താനാകുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് പറഞ്ഞു.

മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ െഎ ഡി യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ െഎ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) റെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ റെജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിൻെറ ഡൂപ്ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ് എം എസ് ആക്ടീവ് ആയിരിക്കണം. മാത്രമല്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories