Share this Article
KERALAVISION TELEVISION AWARDS 2025
ബാ​ഗ് താഴെവെച്ച് ചായകുടിക്കാൻ നീങ്ങി, ബസ് വിറ്റ 75 ലക്ഷം രൂപ കവർന്നു; വാഹനത്തിനായി വ്യാപക തെരച്ചിൽ
വെബ് ടീം
posted on 25-10-2025
1 min read
MANNUTHI

തൃശൂർ: മണ്ണുത്തി ദേശീയപാതയില്‍ മുക്കാൽ ലക്ഷം രൂപ കവർന്നു. ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ മുബാറക് (53) ആണ് വൻ കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം.

ബസ് വിറ്റ വകയിൽ ലഭിച്ച പണവുമായി ബെംഗളൂരുവില്‍ നിന്ന് സ്വന്തം ബസിൽ തൃശൂരില്‍ എത്തിയതായിരുന്നു മുബാറക്. മണ്ണുത്തി ബൈപാസ് ജംക്‌ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാൻ ദേശീയപാതയോരത്തെ സർവീസ് റോഡിലെത്തി. വഴിയിൽ മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയാണ് കവർച്ച നടന്നത്. ഇതുകണ്ട്  മുബാറക്  ഓടിവന്നു തടയാൻ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന കാറിൽ നിന്നു പുറത്തിറങ്ങിയ മൂന്നു പേരുമായി പിടിവലി ഉണ്ടായി.

മുബാറക്ക് ശുചിമുറിയിലേക്കു കയറിയ ഉടൻ തൊപ്പി ധരിച്ച ഒരാൾ ബാഗ് എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ഇവർ മുബാറക്കിനെ തള്ളിയിട്ട്ഒരു വാഹനത്തിൽ കയറി മണ്ണുത്തി ഭാഗത്തേക്കു രക്ഷപ്പെട്ടു. വാൻ കണ്ടെത്താൻ ദേശീയപാതയിലടക്കം വ്യാപക തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories