Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന യുവാവിന്റെ സാമ്പിള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും
The sample of the youth suspected of amoebic encephalitis will be sent for testing soon

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ടതായി സംശയം.  നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശിയായ യുവാവിനാണ് രോഗലക്ഷണങ്ങൾ കണ്ടത്. മെക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ തലച്ചോറിൽ അമീബയുടെ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് വിവരം.

എന്നാൽ രോഗം സ്ഥിരീകരിക്കാനായി സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം പിടിപ്പെട്ടതായി സംശയിക്കുന്ന നാല്  പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. നെല്ലിമൂടിന് സമീപമുള്ള കുളത്തിൽ  കുളിച്ച യുവാക്കളാണ് ചികിത്സയിലുള്ളത്. 

നിലവിൽ ആരോഗ്യവകുപ്പ് കുളം സീൽ ചെയ്തിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ മാസം 23ന് മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണവും അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം ഉയരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories