Share this Article
News Malayalam 24x7
നവജാതശിശുവിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി, യുവതി ചികിത്സയിൽ
വെബ് ടീം
posted on 16-07-2024
1 min read
newborn-baby-abandoned-school-compound

കാസര്‍കോട്: ദേലംപാടി പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശി തന്നെയായ 30-കാരിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അവിവാഹിതയായ യുവതി നിലവില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസമാണ് ദേലംപാടി പഞ്ചിക്കല്‍ എസ്.വി.എ.യു.പി. സ്‌കൂളിന്റെ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ പിന്നാലെ ആദൂര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അമ്മത്തൊട്ടിലിലേക്ക് മാറ്റുകയുംചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories