Share this Article
News Malayalam 24x7
അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ
വെബ് ടീം
posted on 24-11-2023
1 min read
train accident

കോട്ടയം കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്മിത അനില്‍ (42) ആണ് മരിച്ചത്. കോട്ടയം കുമാരനല്ലൂരിൽ രാവിലെ 10.10 ഓടെയാണ് അപകടമുണ്ടായത്.ക്ഷേത്രദര്‍ശനത്തിനെത്തിയ സ്മിത പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അപകടസമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പാളംകടന്ന സ്മിതയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഡ്രൈവറായ അനിൽ ആണ് ഭർത്താവ്. മക്കൾ: അമൃത അനിൽ (നഴ്സിങ് വിദ്യാർഥി, മാണ്ഡ്യ), ആദിത്യൻ അനിൽ (എട്ടാം ക്ലാസ് വിദ്യാർഥി, പാലാ സെന്റ് തോമസ് എച്ച്എസ്എസ്). മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories