Share this Article
KERALAVISION TELEVISION AWARDS 2025
യുവാവിനെ ലോഡ്ജിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി
A young man was found shot in a private lodge in Kozhikode

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതര നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച പുലർച്ചയാണ് കോഴിക്കോട് മാവൂർ റോഡിലെ എൻ.സി.കെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം  ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് 38 കാരനായ ഷംസുദ്ദീൻ ഇവിടെ മുറിയെടുത്തത്.  തുടർന്ന് മൂന്നാം നിലയിലെ 306-ാം നമ്പർ മുറിയിൽ താമസിക്കുകയായിരുന്നു.

ഷംസുദ്ദീനെ കാണാനില്ലെന്ന്  ചൂണ്ടിക്കാട്ടി ഇന്നലെ ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ വാക്കാൽ പരാതി നൽകിയിരുന്നു.  തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ  ഷംസുദ്ദീൻ കോഴിക്കോട് നഗരത്തിൽ ഉള്ളതായി കണ്ടെത്തി. പിന്നീട് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് പുലർച്ചെ മുറിക്കകത്ത് വെടിയേറ്റ നിലയിൽ കിടക്കുന്ന ഷംസുദ്ദീനെ കണ്ടതെന്ന് ലോഡ്ജ് ജീവനക്കാർ പറഞ്ഞത്.

സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. ഷംസുദ്ദീൻ കിടന്നിരുന്ന മുറിയിൽ നിന്നും എയർഗൺ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories