കുറുമാത്തൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മാസം പ്രായമുള്ള അലൻ എന്ന പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മ മുബഷീറ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുറുമാത്തൂരിലെ വീട്ടുവളപ്പിലെ കിണറ്റിൽ അലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ കുഞ്ഞിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് മുബഷീറയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്ന് മുബഷീറ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.