Share this Article
News Malayalam 24x7
ടൊവിനോയ്ക്ക് ഒപ്പം ചിത്രം: വി എസ് സുനിൽകുമാറിനെതിരെ പരാതി നൽകി എൻഡിഎ
വെബ് ടീം
posted on 18-03-2024
1 min read
NDA gave complaint against V S Sunil Kumar

തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി എൻഡിഎ. തെരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും  തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർഥിയാക്കുന്നതു തടയണമെന്നുമാണ് പരാതിയിലുള്ളത്. 

എൻഡിഎ തൃശൂർ ജില്ലാ കോർഡിനേറ്ററാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായ ടൊവിനൊക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories