കണ്ണൂർ: ഇന്ത്യൻ നേവി നടത്തുന്ന വാർഷിക ക്വിസ് മത്സരം ThinQ-2025 ൽ കണ്ണൂരിലെ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനം നേടി.ഇന്ത്യയിലെ 13000 സ്കൂളുകളിൽ നിന്നും 39000 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് കണ്ണുർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് ടു വിദ്യാർത്ഥികൾ ആയ ധ്യാൻ ദീപക്, മിലൻ ദീപക് എന്നിവർ വിജയിച്ചത്. കേരളത്തിൽ നിന്നും ഇവരുടെ ടീം മാത്രമാണ് യോഗ്യത നേടിയത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്വിസ് മത്സര പരിപാടികളിൽ ഒന്നാണ് നേവിയുടെ ThinQ series. അവസാന റൗണ്ടിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് 33 ലക്ഷം രൂപ വില വരുന്ന ഉപഹാരങ്ങൾ ലഭിക്കും. കൂടാതെ സെമി ഫൈനലിലേക്ക് കടക്കുന്ന ടീമുകളുടെ ഫ്ലൈറ്റ് ചാർജ് മുതൽ എല്ലാ ചിലവുകളും ഇന്ത്യൻ നേവിയാണ് വഹിക്കുന്നത്.ഓൺലൈൻ എലിമിനേഷൻ റൗണ്ടുകൾക്ക് ശേഷം 32 സ്കൂളുകൾ ആണ് സെമീഫൈനലിലേക്ക് അഖിലേന്ത്യാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ദക്ഷിണേന്ത്യയിൽ നിന്നും എട്ടു ടീമുകൾ. കേരളത്തിൽ നിന്നും ഒരു ടീം മാത്രവും.
ഏഴിമല നേവൽ അക്കാദമിയിൽ ആയിരുന്നു ഇത്തവണത്തെ സെമിഫൈനൽ മുതലുള്ള മത്സരങ്ങൾ. കണ്ണൂർ ഭവൻസ് അടക്കം എട്ടു ടീമുകൾ മാത്രമാണ് ഫൈനലിലേക്ക് കടന്നത്.ഫൈനലിൽ മൂന്നാം സ്ഥാനം ധ്യാനിനും മിലനും ലഭിച്ചു.ട്രോഫി, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ വിലയുള്ള ഉപഹാരങ്ങളും വിജയികൾക്ക് ലഭിച്ചു.