Share this Article
News Malayalam 24x7
ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു
 Mother and Daughter Killed After Vehicle Rams Crowd

തിരുവനന്തപുരം വര്‍ക്കലയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, മകള്‍ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു മടങ്ങവേ നിയന്ത്രണം വിട്ട റിക്കവറി വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories