തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് ചാര്‍ജ് കൂടി. പത്ത് രൂപയാണ് ഇന്ന് മുതല്‍ ഈടാക്കുക. എല്ലാ ഒപി കൗണ്ടറുകള്‍ക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോര്‍ഡ് സ്ഥാപിക്കും. ഇന്നലെയാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം.