Share this Article
സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്; സ്ഥാനാരോഹണം നാളെ
വെബ് ടീം
posted on 21-03-2026
1 min read
rev-princeton

ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ. റവ.പ്രിൻസ്റ്റൺ ബെൻ ബിഷപ്പ് ആകും. ചെന്നൈയിൽ സിഎസ്ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. നാല് വൈദികരുടെ പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്. നിലവിൽ മഹാഇടവക വൈസ് ചെയർമാൻ ആണ് റവ.പ്രിൻസ്റ്റൺ ബെൻ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്.

അയോഗ്യനാക്കപെട്ട ധർമരാജ്‌ റസാലത്തിന് ശേഷം മഹാഇടവകയുടെ ആദ്യ ബിഷപ്പാണ് റവ.പ്രിൻസ്റ്റൺ ബെൻ. 2024 സെപ്റ്റംബർ മുതൽ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories