നടിയെ അക്രമിച്ച കേസിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ് അയച്ചു. പരാതിക്കാരി നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ച് വിചാരണ കോടതിയാണ് നോട്ടീസയച്ചത്. അന്വേഷണ സംഘം ദിലീപിനെതിരെ തെളിവുകൾ കെട്ടിച്ചമച്ചു എന്ന് ശ്രീലേഖ പറഞ്ഞിരുന്നു.
ഒരു ഓൺലൈൻ മാധ്യത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. ഇതിനെതിരെയായിരുന്നു അതിജീവിത കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. അതേസമയം കേസിന്റെ വിചാരണ തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ .ഇന്നലെയാണ് കേസിന്റെ അന്തിമവാദം ആരംഭിച്ചത്.