Share this Article
News Malayalam 24x7
കൈയിലിരുന്ന് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു, ബിസിനസുകാരന്‍ ആശുപത്രിയില്‍
വെബ് ടീം
posted on 14-08-2023
1 min read
man sustains burn injuries after his mobile phone blasts

ലക്‌നൗ: കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് പൊള്ളലേറ്റു. പ്രീമിയം ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് 47കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.ഉത്തര്‍പ്രദേശിലാണ് സംഭവം. 

അലിഗഢില്‍ ശനിയാഴ്ചയാണ് സംഭവം. പ്രേം രാജ് സിങ്ങിനാണ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. മൂന്ന് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് പ്രേം രാജ് സിങ് പറയുന്നു. 

പോക്കറ്റിലായിരുന്നു ഫോണ്‍ ഇട്ടിരുന്നത്. പെട്ടെന്ന് ചൂടാവാന്‍ തുടങ്ങി. പുക ഉയര്‍ന്നതോടെ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തേയ്ക്ക് എടുത്തു. പിന്നാലെ ഉഗ്ര ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രേംരാജ് സിങ് പറയുന്നു. 

പൊട്ടിത്തെറില്‍ ഫോണ്‍ രണ്ടായി. പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ 47കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകൈയിലെ തള്ളവിരലിനും തുടയ്ക്കുമാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മൊബൈല്‍ കമ്പനിക്കെതിരെ 47കാരന്‍ പൊലീസില്‍ പരാതി നല്‍കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories