Share this Article
image
ജമ്മുകശ്മീരില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 മരണം
വെബ് ടീം
posted on 30-05-2023
1 min read
7 dead in Jammu LKashmir Bus accident

കത്ര: ജമ്മുകശ്മീരില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. രാവിലെയാണ് അപകടം ഉണ്ടായത്. അമൃത്സറില്‍ നിന്ന് കത്രയിലേക്ക് പോവുകയായിരുന്ന ബസ് ജജ്ജാര്‍ കോട്ലി പ്രദേശത്ത് ആഴത്തിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി ജമ്മു ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories