ശബരിമലയിലെ സ്വർണ്ണക്കവചങ്ങളുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി കേസ് രേഖകളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറും മൊഴിപ്പകർപ്പുകളും അടക്കമുള്ള അനുബന്ധ രേഖകൾ നൽകണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, നിലവിലെ അപേക്ഷ കോടതി തള്ളിയിരിക്കുകയാണ്.
ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നേരത്തെ തന്നെ ഇ.ഡി.യുടെ ആവശ്യത്തിന് തടസ്സം ഉന്നയിച്ചിരുന്നു. രേഖകൾ നൽകുന്നതിലെ തടസ്സം രേഖാമൂലം കോടതിയെ അറിയിക്കാൻ കൂടുതൽ സമയം വേണമെന്നും എസ്.ഐ.ടി. പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.തുടർന്ന്, രേഖകൾ ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17-ലേക്ക് (വെള്ളിയാഴ്ച) കോടതി മാറ്റിയിട്ടുണ്ട്.