Share this Article
Union Budget
അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

The Supreme Court will decide on Arvind Kejriwal's petition today

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചിലാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞമാസം 20ന് വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ പിന്നീട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ സ്റ്റേ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം അറസ്റ്റ് ശരിവെച്ച്‌കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്രീവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories