പാലിയേക്കര ടോള്‍പിരിവ് കേസ് ഇന്ന് ഹൈക്കോടതിയില്‍. ടോള്‍ വീണ്ടും തുടങ്ങുന്നതില്‍ കോടതി തീരുമാനം ഇന്നുണ്ടായേക്കും. കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. ഗതാഗത പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നായിരുന്നു കോടതി ടോള്‍ പിരിവ് തടഞ്ഞത്.