Share this Article
News Malayalam 24x7
റെഡ് അലർട്ട്, കനത്തമഴ, ഡൽഹിയിലേക്ക് വന്ന 15 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു; മുംബൈയിലും കനത്തമഴ, മരം വീണു മരണം
വെബ് ടീം
posted on 05-07-2026
1 min read
rain

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് രാജ്യതലസ്ഥാനത്ത് റെഡ് അലർട്ട്.  കനത്ത മഴയെത്തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയും ദൃശ്യപരത കുറഞ്ഞതും കാരണം 5 അന്താരാഷ്ട്ര സർവീസുകളും 10 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ആകെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. 

മുംബൈയിലും കനത്തമഴ തുടരുകയാണ്. കുർല വെസ്റ്റിൽ നൗപാഡയിൽ കടയിലേക്ക് മരം വീണ് 63കാരൻ മരിച്ചു. യൂനുസ് കുണ്ഡവാല എന്നയാളാണ് മരിച്ചത്  




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories