അശ്ലീല സന്ദേശമയച്ചെന്ന കള്ളക്കുറിച്ചി ജില്ലാ കളക്ടറിൻ്റെ പരാതിയിൽ TVK എംഎൽഎ അരുള്‍ വിഘ്‌നേഷിന് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കള്ളക്കുറിച്ചി വനിതാ പൊലീസ് ഇൻസ്പെക്ടർ എംഎൽഎയുടെ വീട്ടിലെത്തി നേരിട്ടാണ് സമൻസ് കൈമാറിയത്. ഇന്നലെ എംഎല്ലെക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കള്ളക്കുറിച്ചി എംഎല്‍എയായ അരുള്‍ വിഘ്‌നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് ആരോപണം. എന്നാല്‍, ടിവികെ എംഎല്‍എയും പാര്‍ട്ടിയും മന്ത്രിമാരും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.