സൗദി -ഹൂതി ആക്രമണം അതിരൂക്ഷമാകുന്നു. റിയാദിലേക്കാണ് വീണ്ടും ഹുതികള്‍ ആക്രമണം നടത്തിയത്. കിംഗ് ഖാലിദ് ടവര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചക്കിടെ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിലേക്ക് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് യുഎഇ രംഗത്തെത്തി. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, സാധാരണക്കാരെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി മുന്നറിയിപ്പ് നല്‍കി..