രാജ്‌മോഹന്‍ ഉണ്ണിത്താന്‍-ഷാഫി പറമ്പില്‍ പോരില്‍ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നിര്‍ദേശം നല്‍കി. രാജ്മോഹന്‍ ഉണ്ണിത്താനുമായി സണ്ണി ജോസഫ് ഫോണില്‍ സംസാരിച്ചു. മറുപടി പറയരുതെന്ന് ഷാഫി പറമ്പിലിനും നിര്‍ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം ഷാഫിക്ക് എതിരായ ഉണ്ണിത്താന്റെ പരസ്യവിമര്‍ശനം ആസൂത്രീതമായ നീക്കമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി വരുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്നാണ് നിഗമനം. ഇന്നലെയാണ് ഷാഫി പറമ്പിലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്.