Share this Article
'മെഗാ കേബിൾ ഫെസ്റ്റിൻ്റെ' 24-ാമത് എഡിഷനെ വരവേല്‍ക്കാൻ കൊച്ചി ഒരുങ്ങുന്നു; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ ഫെസ്റ്റിൽ രാജ്യത്തെ പ്രമുഖ ബ്രോഡ്‌കാസ്റ്റർമാരും ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ് ടെക്നോളജി കമ്പനികളും ട്രേഡർമാരും
വെബ് ടീം
0 hours 47 Minutes Ago
1 min read
coa

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റൽ കേബിൾ, ബ്രോഡ്‌കാസ്റ്റ്. ബ്രോഡ്ബാൻഡ് എക്‌സിബിഷനായ 'മെഗാ കേബിൾ ഫെസ്റ്റിൻ്റെ' 24-ാമത് എഡിഷനെ വരവേല്‍ക്കാൻ കൊച്ചി ഒരുങ്ങുന്നു.  നവംബർ 26, 27, 28 തീയതികളിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മേഗാ കേബിള്‍ ഫെസ്റ്റ് നടക്കുക.

സിഒഎ, കേരളവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള ഇൻഫോ മീഡിയ സംഘടിപ്പിക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റിൽ പ്രമുഖ ബ്രോഡ്‌കാസ്റ്റർമാരും ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ് ടെക്നോളജി കമ്പനികളും ട്രേഡർമാരും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉല്‌പന്നങ്ങളും നൂറോളം സ്റ്റാളുകളിലായി പ്രദർശിപ്പിക്കുമെന്ന് സിഒഎ, കേരളവിഷൻ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏഷ്യാനെറ്റ്, ജിയോ സ്റ്റാർ,ടൈംസ് നെറ്റ് വർക്ക്. സോണി പിക്ചേഴ്‌സ്, ബിബിസി, സീ കേരളം, ഇൻഡ്യ ടുഡേ, ആജ് തക്, സൺ ടിവി തുടങ്ങിയ മുൻനിര ചാനലുകൾ മെഗാ ഫെസ്റ്റിൽ പങ്കെടുക്കും ഡിജിറ്റൽ കേബിൾ ടിവി, അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്, ഐപിടിവി (IPTV), ഒപ്റ്റിക്കൽ ഫൈബർ ടെക്നോളജി, സ്‌മാർട്ട് ഹോം സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളിലെ നൂതന ഉപകരണങ്ങൾ നേരിട്ട് കണ്ടറിയാനും വാങ്ങാനും ഫെസ്റ്റിൽ അവസരമുണ്ടാകും.

പ്രദർശനത്തിന് പുറമെ കണ്ടൻ്റ്. ടെക്നോളജി, മാർക്കറ്റിംഗ് എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി വിദഗ്ദ്‌ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കേബിൾ ഓപ്പറേറ്റർമാർ, ചാനൽ പ്രതിനിധികൾ. മാധ്യമ-വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ ഒത്തുചേരുന്ന പ്രധാന വേദിയായി മെഗാ കേബിൾ ഫെസ്റ്റ് മാറും.

നവംബർ 26-ന് രാവിലെ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. വേണു ഐ.എ.എസ്. ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. സി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജിയോ ഹോട്ട്സ്റ്റാർ മലയാളം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് കിഷൻ കുമാർ മുഖ്യാതിഥിയാവും. വൈകീട്ട് 3 മണിക്ക് "മീഡിയ വാർസ് പൊളിറ്റിക്‌സ് & പവർ' എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാറിൽ ചലച്ചിത്ര സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസെൻ്റ് മോഡറേറ്ററാകും. മാധ്യമപ്രവർത്തകരായ ശ്രീജ ശ്യാം (അസി. ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്), ശീതൾ രാജ് (ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് - ഏഷ്യാനെറ്റ് ന്യൂസ് ), ശ്യാമിലി ശശിധരൻ (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ, ന്യൂസ് മലയാളം), അസിത സഹീർ (ഡെപ്യൂട്ടി എഡിറ്റർ, ബിഗ് ടിവി). വിനീത വേണു (സീനിയർ ന്യൂസ് എഡിറ്റർ, റിപ്പോർട്ടർ ടിവി) എന്നിവർ പങ്കെടുക്കും.

നവംബർ 27-ന് രാവിലെ സാങ്കേതിക മേഖലയിലെ വിദഗ്ധര്‍ പങ്കാളികളാകുന്ന ടെക്‌നിക്കൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് 'ലൈവ് സ്ട്രീമിംഗ് ദി ഫ്യൂച്ചർ' എന്ന വിഷയത്തിൽ നടക്കുന്ന ബ്രോഡ്‌കാസ്റ്റേഴ്‌സ് മീറ്റിൽ കെസിസിഎൽ ചെയർമാൻ പി.പി. സുരേഷ് കുമാർ മോഡറേറ്ററാകും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് വൈസ് ചെയർമാൻ ശങ്കരനാരായണ, ടൈംസ് നെറ്റുവർക്ക് സീനിയർ വൈസ് പ്രസിഡന്റ്റ് മുഹമ്മദ് മുസ്‌തഫ, ജിയോ സ്റ്റാർ ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡണ്ട് സുരേഷ് മുതലിയാർ, മാർ ഇവാനിയസ് കോളേജ് മാസ് കമ്യൂണിക്കേഷൻ & ജേർണലിസം വിഭാഗം മേധാവി എസ്.ആർ. സഞ്ജീവ്, ഡിസ്‌കവറി കമ്യൂണിക്കേഷൻസ് ഇന്ത്യാ ബിസിനസ് കൺസൾട്ടൻ്റ് സുനിൽ ഗണപതി എന്നിവർ പങ്കെടുക്കും. 

സമാപന ദിവസമായ നവംബർ 28 ന് രാവിലെ 'കേബിൾ ചാനലുകളും എ.ഐ. ഐപിടിവി ഒടിടി സാധ്യതകളും' എന്ന വിഷയത്തിലെ പ്രത്യേക സെമിനാറിൽ എക്സ്‌സ്.ആർ ഹൊറൈസൺ സി.ഇ.ഒ ഡെൻസിൽ ആൻ്റണി, മാധ്യമപ്രവർത്തകനായ വർഗീസ് ആന്റണി, കേരളവിഷൻ ഡിജിറ്റൽ ഐപിടിവി / ഒടിടി വിഭാഗം മേധാവി ഉന്മേഷ് സദാശിവൻ എന്നിവർ പങ്കെടുക്കും

കേബിൾ, ഇന്റർനെറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും സാങ്കേതിക വിദ്യയിൽ താത്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന എക്‌സിബിഷനിലൂടെ ഈ മേഖലയിലെ പുതിയ സാങ്കേതിക മുന്നേറ്റങ്ങളും ഭാവി സാധ്യതകളും നേരിട്ട് പരിചയപ്പെടാൻ കഴിയുമെന്നും സിഒഎ കേരളവിഷൻ ഭാരവാഹികള്‍ അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories