മധുര: തിരുപ്പരൻകുണ്ഡ്രം കാർത്തിക ദീപ വിവാദത്തെത്തുടർന്ന് തർക്കസ്ഥലത്തേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി. തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു. നേരത്തേ വീട്ടുതടങ്കലിലാക്കിയ അദ്ദേഹത്തെ, സുരക്ഷാ ബന്ധവസ്സ് മാറ്റിയതിനെത്തുടർന്ന് തിരുപ്പരൻകുണ്ഡ്രത്തിലേക്ക് പോവുന്നവഴി തിരുനെൽവേലി താഴെയൂരിൽവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാനപാലനവും പ്രശ്‌നസാധ്യതകളും മുൻനിർത്തി നൈനാർ നാഗേന്ദ്രനു പുറമേ അഞ്ഞൂറോളം ഹിന്ദു മുന്നണി, ബി.ജെ.പി. നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
ഇന്നാണ് കാർത്തിക ദീപാഘോഷം. ബി.ജെ.പി. നേതാക്കളായ രാജസിംഹ, വിനോജ് എന്നിവരെയും മലയിലേക്ക് പോകുന്നതിൽനിന്ന് തടഞ്ഞതായാണ് റിപ്പോർട്ട്.