തമിഴ്‌നാട്ടിലെ മധുര തിരുപ്പറകുണ്‍റത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നതില്‍ അനശ്ചിതത്വം തുടരുന്നു. മല മുകളില്‍ ദീപം കത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സൂചന. മലമുകളിലെ ദീപ തൂണ് സര്‍വേകല്ലാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. തര്‍ക്ക സ്ഥലത്ത് വിളക്ക് കത്തിക്കുന്നത് ക്രമസമാധാനത്തെയും സാമുദായിക ഐക്യത്തെയും ബാധിക്കുമെന്ന് സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.നിലവില്‍ മധുരയില്‍ നിരോധനാഞ്ജ ഏര്‍പ്പെടുത്തിയിരുക്കുകയാണ്. സുരക്ഷക്കായി 6000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
തര്‍ക്കത്തിലുള്ള കല്‍ത്തൂണില്‍ ഈ വര്‍ഷം ഒറ്റത്തവണത്തേക്ക് മാത്രം കാര്‍ത്തിക ദീപം തെളിയിക്കാനാണ് സുപ്രിംകോടതി അനുമതി നല്‍കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കിയത്. ദീപം തെളിയിക്കലിനെ പിന്തുണച്ചും എതിർത്തും വലിയ തോതിൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ ഉത്തരവിറക്കിയത് .
തിരുപ്പരൻകുൻട്രം മലയിൽ ഡ്രോൺ പറത്തുന്നതിന് മധുര സിറ്റി പൊലീസ് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മതസൗഹാർദ്ദ സമ്മേളനത്തിന് അനുമതി നൽകിയെങ്കിലും ഇന്ന് ഹൈന്ദവ സംഘടനകളുടെ മാർച്ചിന് അനുമതി നൽകിയിട്ടില്ല. മധുരയിലേക്ക് പുറപ്പെടാനിരുന്ന ഹിന്ദു മുന്നണി നേതാക്കളെ കരുതൽതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.