അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമോയതോടെ കര്‍ശന നടപടുക്കൊരുങ്ങി സര്‍ക്കാര്‍. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പടെ മാര്‍ഗരേഖ തയ്യാറാക്കും. ക്രീം പ്രചരിപ്പിച്ച ഇന്‍ഫ്‌ലൂസര്‍മാര്‍ക്ക് പണം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി പൊലീസ്. വ്യാജ ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് നടപടി. നിലവിൽ സൗന്ദര്യവർധക വസ്തുക്കൾ നിർമ്മിക്കുന്നതിനാണ് ലൈസൻസ് ആവശ്യമുള്ളത്. എന്നാൽ ഓൺലൈൻ വഴിയും കടകൾ വഴിയുമുള്ള വിൽപ്പന നിയന്ത്രിക്കുന്നതിനായി പ്രത്യേക ലൈസൻസിംഗ് സംവിധാനം കൊണ്ടുവരാൻ മാർഗരേഖ തയ്യാറാക്കാനാണ് നീക്കം.