Share this Article
സൈനികർക്ക് വീരമൃത്യു; അപകടം ടാങ്ക് ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടർന്ന്
Soldiers Lose Lives in Tank Mishap Due to Low Visibility

ഹരിയാനയിലെ ഹിസാറിൽ സൈനികാഭ്യാസത്തിനിടെ ടാങ്ക് ഇടിച്ചുകയറി രണ്ട് സൈനികർക്ക് വീരമൃത്യു. ഉത്തർപ്രദേശിലെ ഷംലി സ്വദേശിയായ നായിക് മനീഷ് കുമാർ, ഉത്തർപ്രദേശിലെ ബുദൗൺ സ്വദേശി നായിക് അങ്കുഷ് കുമാർ എന്നിവരാണ് മരിച്ചത്. പരിശീലനത്തിനിടെ ടാങ്കുകളുടെ ചലനം മൂലമുണ്ടായ പൊടിപടലങ്ങൾ ടാങ്ക് ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയും മുന്നിൽ നിന്നിരുന്ന രണ്ട് സൈനികരെ ഇടിക്കുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സൈനികരെ ഹിസാറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കെലും ജീവൻ രക്ഷിക്കാനായില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories