ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ 17 കാരന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ മക്കള്‍ നല്‍കിയ പുനർ പരിശോധനാ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും . ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത് . 17 കാരന് ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതി ഉത്തരവും റദാക്കണമെന്നാണ് ആവശ്യം . ഹർജിയിൽ 17 കാരനും സർക്കാരും ഇന്ന് മറുപടി പറയും. നേരത്തെ 17 കാരനെതിരെ ഒരു social background report എസ് ഐ ടി സമർപ്പിച്ചിരുന്നു.