Share this Article
News Malayalam 24x7
ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു
Search for terrorists in Jammu and Kashmir is in progress

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. ഒന്‍പതാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. സാംബയിലെയും പൂഞ്ചിലെയും കൂടുതല്‍ മേഖലകളിലേയ്ക്ക് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അതെസമയം മേഖലയിലെ ഇന്റര്‍നെറ്റ് നിരോധനം ആറാം ദിവസവും തുടരുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള വ്യോമനിരീക്ഷണവും വനമേഖലയില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട് . പാക്കിസ്ഥാനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്തമൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് സുരക്ഷസേനയുടെ പരിധോധന അതീവ ജാഗ്രതയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories