Share this Article
News Malayalam 24x7
കാഫിർ സ്ക്രീൻഷോട്ട് പ്രതികളെ പിടികൂടണം: മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ഇന്ന്
മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതികള്‍ക്കെതിരെ കേസെടുക്കണം,  എഡിജിപിയും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ഇന്ന് ലോങ് മാര്‍ച്ച് നടത്തും.

വടകരയിലെ കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസിലേക്കാണ് വൈകിട്ട് ലോങ്ങ് മാര്‍ച്ച് നടത്തുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നടപടി ഉണ്ടാകും വരെ തുടര്‍ സമരങ്ങള്‍ നടത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories