ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നും കൊച്ചി സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിയെന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി.
ഷെർഷാദ് ഡയറക്ടറായ കമ്പനിയിൽ ലാഭ വിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഷെർഷാദിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ട് പേരിൽ നിന്ന് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഷെർഷാദിന് പുറമെ തമിഴ്നാട് സ്വദേശിയായ കമ്പനിയുടെ സിഇഒയും കേസിൽ പ്രതികളാണ്.ഷെർഷാദിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.