Share this Article
Union Budget
പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ മണിക്കൂറുകള്‍
Brief Period of Calm in the Middle East

പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ മണിക്കൂറുകള്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങാത്ത ആദ്യമണിക്കൂറുകളാണ് കടന്നുപോയത്. ചരിത്രവിജയമെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിനെ വിശേഷിപ്പിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഇറാന്‍ വ്യോമപാത ഇന്ന് ഉച്ചയോടെ തുറക്കും. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനടക്കമുള്ള നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories