പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം.അതിര്‍ത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്. പഹല്‍ഗാം ഭീകരാക്രമണത്തെ സ്‌പോണ്‍സര്‍ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാടിന് അംഗീകാരം ലഭിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണമെന്ന് ഉച്ചകോടി സംയുക്ത പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്ത്യൻ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ മോദി ശക്തമായി അപലപിച്ചു. ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്നും, ഭീകരവാദം മനുഷ്യരാശിക്ക് ഭീഷണിയാണെന്നും, ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും മോദി പ്രസ്താവനയിൽ പറഞ്ഞു. മോദിയുടെ ഈ പ്രസ്താവന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുക്രൈൻ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പുടിനുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും, ഡിസംബറിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും മോദി സൗഹൃദപരമായ സംഭാഷണം നടത്തി.
മുൻ ഉച്ചകോടികളിൽ ഭീകരതയെക്കുറിച്ച് പരാമർശങ്ങൾ കുറവായിരുന്നെങ്കിൽ, ഇത്തവണ ഇന്ത്യയുടെ ശക്തമായ നിലപാടിന് എസ്‌സിഒ അംഗീകാരം നൽകി. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കി. ഇന്ത്യ-റഷ്യ വ്യാപാരബന്ധം തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ഉച്ചകോടിക്ക് ശേഷം വ്യക്തമായി.