Share this Article
News Malayalam 24x7
ജപ്പാനിലെ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം
US Air Base in Japan Hit by Explosion

ജപ്പാനിൽ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെ കിടന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കും മുൻപ്‌ സൂക്ഷിക്കുന്ന സ്ഥലമാണിത്. പ്രദേശത്ത് ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories