Share this Article
News Malayalam 24x7
സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; വീഡിയോ
വെബ് ടീം
posted on 12-08-2024
1 min read
clash-between-employees-in-the-secretariat

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി. സംഭവത്തില്‍ സെക്രട്ടറിയേറ്റ് സബ് ട്രഷറി ജീവനക്കാരന്‍ അമലിന് മര്‍ദ്ദനമേറ്റു. സെക്രട്ടറിയേറ്റ് വളപ്പിലാണ് ജീവനക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. സംഭവം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കൈയേറ്റ ശ്രമമുണ്ടായി.

ട്രഷറിയില്‍ കയറിയാണ് ഒരു സംഘം ജീവനക്കാര്‍ അമലിനെ കയ്യേറ്റം ചെയ്തത്. കാന്റീനില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു കൈയേറ്റം.

സംഘര്‍ഷം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കൈയേറ്റ ശ്രമം ഉണ്ടായത്. ജീവനക്കാരുടെ തര്‍ക്കം ചിത്രീകരിച്ചാല്‍ കാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിമുഴക്കുകയും ചെയ്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വ്ളോഗര്‍ സെക്രട്ടറിയേറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്ഥലത്താണ് ഇന്ന് സംഘര്‍ഷമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories