Share this Article
image
കെ ഫോൺ കണക്ട് ചെയ്യാൻ കേരളവിഷൻ; പദ്ധതി തിങ്കളാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
വെബ് ടീം
posted on 03-06-2023
1 min read
K Fone inauguration on June 5

തിരുവനന്തപുരം:കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ കെ ഫോൺ  ജൂൺ അഞ്ചിന് വൈകിട്ട് നാലിന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അതിവേഗ ഇൻറർനെറ്റ് കണക്ഷൻ കേരളവിഷൻ വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത്.കേരളവിഷന്റെ അതിവിപുലമായ നെറ്റ്‌വർക്ക് കൂടി ഉപയോഗിച്ച്   കെ ഫോൺ കണക്ട് ചെയ്യുമ്പോൾ പദ്ധതിക്ക് അതിവേഗം കൈവരും . കെ ഫോൺ  ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റെത്തും. കൊച്ചി ഇൻഫോപാർക്കിലാണ് കെ-ഫോണിന്റെ ഓപ്പറേറ്റിംഗ് സെന്റർ.

സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 18,000 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോണിലൂടെ ഇന്റർനെറ്റുണ്ട്. 7000 വീടുകളിൽ കണക്ഷനുള്ള അടിസ്ഥാന സൗകര്യമൊരുക്കി. 748 കണക്ഷനും നൽകി. വാണിജ്യ കണക്ഷനുകൾ നൽകുന്ന തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈവർഷം തന്നെ നടപ്പാക്കുകയാണ് ലക്ഷ്യം. രണ്ടരലക്ഷം കണക്ഷൻ നൽകാനാണ് ആലോചന.കേരളവിഷന്റെ അതിവിപുലമായ നെറ്റ്‌വർക്ക് കൂടി ഉപയോഗപ്പെടുത്തുമ്പോൾ കെ ഫോണിന് അതിവേഗമാണ് കൈവരുക.

അതേസമയം താരിഫ് ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കും. മറ്റ് കണക്ഷനുകളെക്കാൾ കുറഞ്ഞ നിരക്കിൽ നൽകാനാണ് ആലോചന. 40 ലക്ഷം കണക്ഷൻ നൽകാൻ കഴിയുന്ന ഐ.ടി അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കി. ഇതിനായി 2519 കിലോമീറ്റർ ഒ.പി.ജി.ഡബ്ലിയും കേബിളിംഗും 19,118 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളിംഗും പൂർത്തിയാക്കി. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

വേഗത 100 മെഗാ ബൈറ്റ് വരെ

കെ-ഫോണിന്റെ ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 50 മുതൽ 100 മെഗാബൈറ്റ് വരെയായിരിക്കും. ജിയോ ഒരു ജിഗാബൈറ്റ് വരെയും എയർടെല്ലിന് 300 മെഗാബൈറ്റ് മുതൽ ഒരു ജിഗാ ബൈറ്റുവരെയുമാണ് നൽകുന്നത്. ബി.എസ്.എൻ.എല്ലിന് 24 മുതൽ 100 മെഗാബൈറ്റ് വരെയാണ് വേഗത.

വാണിജ്യ കണക്ഷനും ഈ വർഷം

അപേക്ഷിക്കാൻ പ്രത്യേക വെബ്സൈറ്റ് വരും

 ആധാർ സഹിതം അപേക്ഷ നൽകണം

 തുടർന്ന് ഫീൽഡ് സർവേ നടത്തും

കേബിൾ, മോഡം എന്നിവയുടെ വില കണക്കാക്കും 

അംഗീകരിച്ചാൽ യൂസർ ഐ.ഡി.യും പാസ് വേർഡും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories