ബിജെപി നേതാവ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സി. സദാനന്ദൻ. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശി, 2019 ല്‍ കണ്ണൂരില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചു. സി പി ഐ എം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ആര്‍എസ്എസ് നേതാവ് . ആക്രമണത്തില്‍ 2 കാലുകളും നഷ്ടമായ അദ്ദേഹം കൃത്രിമകാലിലാണ് സഞ്ചരിക്കുന്നത്. സദാനന്ദന് പുറമെ മൂന്നു പേരെയും രാഷ്‌ട്രപതി നാമനിർദേശം ചെയ്തു. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം, ചരിത്രകാരിയായ മീനാക്ഷി ജയ്ന്‍, മുന്‍ വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല എന്നിവരാണ് ബാക്കിയുള്ളവര്‍.