Share this Article
News Malayalam 24x7
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലം; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
World's Highest Railway Bridge

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ജമ്മു കാശ്മീരിലെ ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ പാലം കൂടിയാണിത്. 14,000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിന് 1,315 മീറ്റര്‍ നീളമാണുള്ളത്. ജമ്മു താവി - ശ്രീനഗര്‍ വന്ദേഭാരത് എക്സ്പ്രസും പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories