Share this Article
News Malayalam 24x7
തമിഴ്നാട്ടിൽ നിർണായക നീക്കം; 2 കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്
Tamil Nadu Cabinet Expansion

 മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭ വികസിപ്പിക്കുന്നു. ഭരണസഖ്യത്തിലെ പ്രധാന പങ്കാളിയായ കോൺഗ്രസിൽ നിന്നുള്ള രണ്ട് എം.എൽ.എമാർ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകൾക്ക് (60 വർഷം) ശേഷമാണ് കോൺഗ്രസ് വീണ്ടും ഭരണത്തിന്റെ ഭാഗമാകുന്നത് എന്ന ചരിത്രപരമായ പ്രാധാന്യവും ഈ നീക്കത്തിനുണ്ട്.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിസഭയിലേക്ക് പുതുതായി കടന്നുവരുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.


നിലവിൽ മന്ത്രിമാരില്ലാത്ത കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ വികസനം. ഈ വകുപ്പുകളിലായിരിക്കും പുതിയ മന്ത്രിമാർക്ക് ചുമതല നൽകുകയെന്നാണ് സൂചന.


വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സഖ്യം കൂടുതൽ ശക്തമാക്കാനും സീറ്റ് വിഭജന ചർച്ചകൾ സുഗമമാക്കാനും കോൺഗ്രസിനെ ഭരണത്തിൽ പങ്കാളികളാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഭരണകക്ഷിയായ ടി.വി.കെയുടെ (TVK) വിലയിരുത്തൽ. കോൺഗ്രസ് മന്ത്രിസഭയിലേക്ക് വരുന്നത് സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories