Share this Article
News Malayalam 24x7
ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി, കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ നിന്ന്
വെബ് ടീം
posted on 28-07-2026
1 min read
12yr old

കൊച്ചി: നാല് ദിവസത്തിനു ശേഷം ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി. പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ആലുവ പൊലീസ് സംഘം പൂനെയിൽ എത്തിയിരുന്നു. റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്.

ആലുവ പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories