Share this Article
KERALAVISION TELEVISION AWARDS 2025
പരാതി നൽകി BJP; തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതി
Rajeev Chandrasekhar

തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്ന പദ്ധതികളിൽ വൻ അഴിമതിയാണെന്ന് ആരോപിച്ച് ബിജെപി. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര സർക്കാരിന് പരാതി നൽകി. കേന്ദ്ര നഗര വികസന മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ തിരുവനന്തപുരത്ത് ഏകദേശം 20,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവെന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നാൽ നഗരത്തിലെ മാലിന്യ സംസ്കരണം, ഓട നിർമ്മാണം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേന്ദ്ര ഫണ്ട് വകമാറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


നഗര വികസനത്തിന്റെ പേരിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനയും വൻ തുക ചെലവഴിച്ചതായി കാണിക്കുമ്പോഴും നഗരത്തിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. ഇതിനെക്കുറിച്ച് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories