Share this Article
News Malayalam 24x7
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; അടിയന്തിര പ്രമേയത്തിന് അനുമതി
Emergency Motion on Kerala Government's Financial Crisis Approved for Assembly Debate

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഇന്ന് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് ധനമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച നടക്കും.

 യു.ഡി.എഫ്. എം.എൽ.എ. മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകാത്തതും തദ്ദേശ സ്ഥാപനങ്ങൾക്ക് വിഹിതം അനുവദിക്കാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.


സാമ്പത്തിക പ്രതിസന്ധി ഒരു പുതിയ വിഷയമല്ലെന്ന് ധനമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ ചില നയങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, എന്നാൽ ഇതിനിടയിലും സർക്കാർ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിക്കൂർ ചർച്ച നടക്കും.സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പലപകടങ്ങൾ ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരും.

കേരള മുനിസിപ്പാലിറ്റി ബിൽ അടക്കം മൂന്ന് നിയമനിർമ്മാണങ്ങൾ ഇന്ന് സഭയുടെ പരിഗണനയിലുണ്ട്.ഈ സഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി ലഭിക്കുന്ന നാലാമത്തെ വിഷയമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories